ഭീകരാക്രമണ ഭീഷണിയ്ക്കിടയില്‍ പ്രധാനമന്ത്രിയും സോണിയയും കാശ്മീരിലേക്ക്

ചൊവ്വ, 25 ജൂണ്‍ 2013 (08:52 IST)
PTI
ജമ്മുകാശ്മീരില്‍ ഭീകരാക്രമണ ഭീഷണിനിലനില്‍ക്കുമ്പോള്‍ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ന് കാശ്മീരിലേക്ക് പോകും.

ശ്രീനഗറില്‍ തിങ്കളാഴ്ചയുണ്ടായ തീവ്രവാദി ആക്രമണത്തിന്രെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ജമ്മുകാശ്മീര്‍ സന്ദ ര്‍ശനത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്രെ ഓഫീസ് അറിയിച്ചു. യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രിയോടൊപ്പമുണ്ടാകും.

കാശ്മീരിലെ ഖാസിഗുണ്ട് നിന്നും ജമ്മുവിലെ ബനിഹാലിലേക്കുള്ള ട്രെയിന്‍ സര്‍വീസിന്രെ ഉദ്ഘാടനവും പ്രധാനമന്ത്രി നി ര്‍വ്വഹിക്കും.ജമ്മുകാശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങൾക്കായി പ്രത്യേക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന് അറിയുന്നു.

ഇന്നലെ ശ്രീനഗറില്‍ സേനാ വാഹന വ്യൂഹത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരില്‍ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്. ശ്രീനഗര്‍-ഉറി ദേശീയപാതയില്‍ ഹൈദര്‍പോറ ബൈപാസില്‍ ക്ളാസിക് ആശുപത്രിക്ക് സമീപം ഇരുഭാഗത്തുനിന്നും സൈനിക വാഹനവ്യൂഹത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക