ബ്ലൂവെയിലിന് പുതിയ ഇര കൂടി; സംഭവം കേട്ടാല്‍ ഞെട്ടും

തിങ്കള്‍, 28 ഓഗസ്റ്റ് 2017 (16:09 IST)
കേരളത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു ബ്ലൂവെയില്‍ മരണം. രക്ഷിതാക്കളെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ബ്ലൂവെയിൽ ഗെയിമിന് അടിമപ്പെട്ട് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം ഇപ്പോള്‍ വാര്‍ത്തയാകുകയാണ്. ഉത്തർപ്രദേശിലെ മൗദഹ ഗ്രാമത്തിലാണ് സംഭവം. പാർഥ് സിംഗ് എന്ന 13 വയസ്സുകാരനാണ് ആത്മഹത്യ ചെയ്തത്.
 
കുറച്ച് ദിവസം മുന്‍പാണ് കുട്ടി ബ്ലൂവെയിൽ ഗെയിം കളിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് കുട്ടിയെ ശാസിക്കുകയും ഇനി കളിക്കരുതെന്ന് താക്കീതും നല്‍കി. എന്നാല്‍ പിതാവ് സ്ഥലത്തില്ലാത്തപ്പോള്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടി ഗൈയിം കളിക്കുന്നത് പതിവായിരുന്നു.
 
ഞായറാഴ്ച കുട്ടി മുറിയിൽ കയറി വാതിലടച്ചിരുന്നു. ഏറെ നേരമായിട്ടും കുട്ടി മുറി തുറക്കാത്തതിനെ തുടർന്ന് പിതാവ് വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷിച്ചു വരുകയാണ്.

വെബ്ദുനിയ വായിക്കുക