രാജ്യത്തെ നോട്ടു നിരോധനം മൂലം തകര്‍ന്നു പോയ മേഖലയാണ് സൌന്ദര്യ, ആരോഗ്യ സംരക്ഷണ രംഗം. വന്‍കിട ബിസിനസുകാരും സിനിമാക്കാരും കള്ളപ്പണം ധാരാളാമായി ചിലവഴിച്ചിരുന്ന മേഖലയായിരുന്നു ഇത്. പണമിടപാട് ഡിജിറ്റല്‍ ആയതോടെ ഈ മേഖലയിലേക്ക് ഒഴുകിയെത്തിയിരുന്ന പണത്തില്‍ വന്‍ കൂറവാണ് സംഭവിച്ചത്.
സർക്കാരിന്റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ജനങ്ങൾക്കു മുന്നിൽ താന്‍ തലകുനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. തീവ്രവാദ പ്രവര്‍ത്തനം കുറഞ്ഞുവെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെടുമ്പോള്‍ ജമ്മു-കാശ്മീരിലെയും മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളിലെയും ഉദാഹരണം ചൂണ്ടികാട്ടി പ്രതിപക്ഷം അത് നിഷേധിക്കുകയാണ്. നോട്ട് നിരോധനം ബിജെപി കള്ളപ്പണവിരുദ്ധദിനമായി ആചരിക്കുമ്പോള്‍ പ്രതിപക്ഷം അതിനെ വിഡ്ഢിദിനമായാണ് ആചരിക്കുന്നത്.