ബോളിവുഡിലെ നായകന് തന്നെ, പക്ഷേ സര്‍ക്കാരിന് നികുതി അടക്കണം
ശനി, 28 സെപ്റ്റംബര്‍ 2013 (12:59 IST)
PTI
ബോളിവുഡിലെ ചോക്ലേറ്റ് നായകന് തന്നെയാണ് രണ്‍ബീര്‍ കപൂര്‍, അതിന് സംശയം ഇല്ല, പക്ഷേ സര്‍ക്കാരിന് കൊടുക്കേണ്ട നികുതി അടക്കാതെ ഇരുന്നാല്‍ ചോക്ലേറ്റ് ഉരുകുമെന്നത് ഉറപ്പാണ്.
നികുതി അടയ്ക്കേണ്ട വസ്തുക്കള്‍ കൈവശമുള്ള കാര്യം വെളിപ്പെടുത്താതിരുന്നതിനു രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറില്‍നിന്ന് 70,000 രൂപ പിഴ ഈടാക്കുകയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടന്റെ ലഗേജ് പരിശോധിച്ചത്. പരിശോധനയില്‍ താരം നികുതി അടക്കേണ്ട സാധനങ്ങള്‍ കൈവശം വച്ചിരിക്കുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ നികുതിക്കും പിഴയ്ക്കുമുള്ള പണം കൈവശമില്ലാതിരുന്നതിനാല്‍ രണ്‍ബീര്‍ സാധനങ്ങള്‍ അധികൃതരെ ഏല്‍പ്പിച്ചുപോയി.
തുടര്‍ന്ന് രാവിലെ നടന്റെ ജീവനക്കാര്‍ എത്തി പണമടച്ചു സാധനങ്ങളുമായി മടങ്ങുകയായിരുന്നു. ഒരു ലക്ഷം രൂപ നികുതിക്കു പുറമേയാണ് താരത്തിന് പിഴയും നല്‍കേണ്ടി വന്നത്.