ബോളിവുഡിന്റെ പ്രിയനടന്‍ എ കെ ഹംഗല്‍ വിടവാങ്ങി

ഞായര്‍, 26 ഓഗസ്റ്റ് 2012 (12:24 IST)
PTI
PTI
പ്രശസ്ത ഹിന്ദി നടന്‍ എ കെ ഹംഗല്‍ (98)അന്തരിച്ചു. വിവിധ അസുഖങ്ങളെ തുടര്‍ന്ന് സാന്താക്രൂസിലെ ആഷ് പരേഖ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

തുടയെല്ല് പൊട്ടിയതിനെതുടര്‍ന്നാണ് ഹംഗലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ദ്ധക്യ സഹജമായ നിരവധി അസുഖങ്ങളും ഇദ്ദേഹത്തെ ബാധിച്ചിരുന്നു. രക്തസമ്മര്‍ദ്ദം, വൃക്ക തകരാര്‍ എന്നിവ മൂലം തുടയെല്ലില്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സിനിമ നടനെന്നതിലുപരി സ്വാതന്ത്ര്യസമര സേനാനികൂടിയായിരുന്ന ഹംഗല്‍. 250 ഓളം ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഷോലെ, ബവാര്‍ച്ചി, ആയിന, നമക് ഹറാം തുടങ്ങിയവ അദ്ദേഹത്തിനെ ഹിറ്റ് സിനിമകളാണ്. 2006ല്‍ രാജ്യം അദ്ദേഹത്തിന് പദ്‌മഭൂഷണ്‍ നല്‍കി ആദരിച്ചു.

വെബ്ദുനിയ വായിക്കുക