ബൈക്ക് ഓടിച്ചതിന് ദളിത് യുവാവിന്റെ മൂക്ക് ചെത്തി

ചൊവ്വ, 12 ജൂണ്‍ 2012 (17:04 IST)
PRO
PRO
മധ്യപ്രദേശില്‍ ബൈക്ക് ഓടിച്ച ദളിത് യുവാവിന്റെ മൂക്ക് ചെത്തി. പ്രകാശ് ജാതവ്(31) എന്നയാളോടാണ് 12 അംഗ അക്രമിസംഘം കൊടുംക്രൂരത കാട്ടിയത്. താഴ്ന്ന ജാതിക്കാരന് തങ്ങളുടെ മുന്നിലൂടെ ബൈക്ക് ഓടിക്കാന്‍ അവകാശമില്ലെന്ന് ആക്രോശിച്ചായിരുന്നു അക്രമികള്‍ ഇത് ചെയ്തത്.

കുശ് വഹ സമുദായത്തില്‍പ്പെട്ട ആളുകളാണ് ജാതവിനെ ആക്രമിച്ചത്. ബൈക്ക് തടഞ്ഞ് ജാതവിനെ അടിച്ചു താഴെയിട്ടു. പിന്നെ കത്തികൊണ്ട് മൂക്ക് മുറിച്ചു. രക്തം വാര്‍ന്നൊഴുകുന്ന ഇയാളെ ഉപേക്ഷിച്ച് അവര്‍ കടക്കുകയും ചെയ്തു.

വീട്ടുകാരാണ് ഇയാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.

വെബ്ദുനിയ വായിക്കുക