ബീഹാറില്‍ നിന്ന് കള്ളപ്പണം പിടിച്ചു

ചൊവ്വ, 15 ഏപ്രില്‍ 2014 (16:40 IST)
PRO
PRO
തെരഞ്ഞെടുപ്പിലെ കള്ളപ്പണമൊഴുക്കിനെ തടയാനുള്ള പ്രത്യേക സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണ് രാജ്യത്ത് കള്ളപ്പണ മാഫിയയുടെ പ്രവര്‍ത്തനമെന്ന് വിലയിരുത്തല്‍.

ഇതിനെ സാധൂകരിക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ്‌ പ്രത്യേക സ്ക്വാഡ്‌ നടത്തിയ പരിശോധനയില്‍ ബിഹാറിലെ വൈശാലി ജില്ലയില്‍ നിന്ന് 38 ലക്ഷം രൂപ പിടികൂടിയതായാണ് ഏറ്റവുമൊടുവില്‍ നടന്ന സംഭവം

രണ്ടു വാഹനങ്ങളില്‍ രേഖകളില്ലാതെ കൊണ്ടുവന്ന പണത്തോടൊപ്പം മദ്യവും മറ്റ്‌ സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനു വേണ്ടി വിതരണം ചെയ്യാനെത്തിച്ച പണമാണ്‌ പിടിച്ചെടുത്തിരിക്കുന്നതെന്നാണ്‌ സൂചന.

വാഹനങ്ങളുടെ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരാണ്‌ അറസ്റ്റിലായിരിക്കുന്നത്‌.എന്നാല്‍ സംഘത്തിന് പണത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല പോലീസ്‌ വ്യക്തമാക്കി. ഇതിനോടകം തന്നെ 2.4 കോടി രൂപയാണ് പ്രത്യേക സ്ക്വാഡ്‌ ബിഹാറില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്

വെബ്ദുനിയ വായിക്കുക