ബിഹാറില്‍ മാവോയിസ്റ്റ് ആക്രമണം; റെയില്‍വേ ട്രാക്ക് ബോംബ് വച്ചു തകര്‍ത്തു
ശനി, 3 ഓഗസ്റ്റ് 2013 (10:31 IST)
PTI
PTI
ബിഹാറിലെ ഗയയില്‍ മാവോയിസ്റ്റ് ആക്രമണം. മാവോയിസ്റ്റുകള്‍ റെയില്‍വേ ട്രാക്ക് ബോംബ് വച്ചു തകര്‍ത്തു. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. തരയ്യയ്ക്കും ഗുരാരുവിനും ഇടയിലുള്ള ട്രാക്കാണ് തകര്‍ത്തത്. ഹൗറ-ഡല്‍ഹി രാജധാനി എക്‌സ്പ്രസ്സിന്റെ പൈലറ്റ് എഞ്ചിന്‍ കടന്നുപോയി ഇരുപത് മിനിട്ടിനു ശേഷമാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഈ വഴിയുള്ള റെയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
പൈലറ്റ് എഞ്ചിന്‍ കടന്നുപോയി ഒരുമണിക്കൂറിന് ശേഷമാണ് സാധാരണ ട്രെയിന്‍ കടന്നുപോകുക. സംഭവത്തെ തുടര്‍ന്ന് ഹൗറ-ഡല്‍ഹി രാജധാനി എക്‌സ്പ്രസ്സ് തരയ്യ റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. എന്നാല്‍ ബോംബ് സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ഭുവനേശ്വര്‍-ഡല്‍ഹി രാജസ്ഥാനി ട്രെയിനും, സീല്‍ധാ-ഡല്‍ഹി രാജഥാനി ട്രെയിനും ഗയ റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിട്ടു. 2003ല്‍ ഔറഗബാദില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ 100 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ട്രെയിന് മുന്നോടിയായി പൈലറ്റ് എഞ്ചിന്‍ ഓടിക്കാന്‍ റെയില്‍വെ തീരുമാനിച്ചത്.