ബിജെപി പ്രതിഷേധം അക്രമാസക്തമായി: 24 പേര്‍ അറസ്റ്റില്‍
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (10:40 IST)
PRO
ബിജെപി നേതാവ് സംഗീത് സോമിന്റെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ മീററ്റിലെ ഖേര ഗ്രാമത്തില്‍ ചേര്‍ന്ന യോഗം അക്രമാസക്തമായി. പ്രതിഷേധക്കാരില്‍ 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധം നടക്കുന്നതിനിടെ ജനക്കൂട്ടം പൊലീസിനുനേരെ കല്ലേറ് നടത്തുകയും പോലീസ് വാഹനം തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിട്ടും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്.
മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ടാണ് ബിജെപി നേതാവ് സംഗീത് സോമിനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റു ചെയ്തത്. സംഭവത്തില്‍ ഏതാനും സ്ത്രീകള്‍ക്കും പൊലീസുകാര്‍ക്ക് കല്ലേറിലും ലാത്തിച്ചാര്‍ജ്ജിലും പരുക്കേറ്റിട്ടുണ്ട്.