ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് വൈകിട്ട് ചേരും. തെരഞ്ഞെടുപ്പിനുള്ള പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് വൈകിട്ട് ഡല്‍ഹിയിലാണ് ചേരുക. എല്‍ കെ അദ്വാനി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് സമിതി രൂപീകരിക്കുന്നതിന് പാര്‍ലമെന്ററി ബോര്‍ഡിന്റെ അംഗീകാരം കൂടി വേണ്ടതുണ്ട്. അദ്വാനി പക്ഷക്കാരെ ഒഴിവാക്കി തെരഞ്ഞെടുപ്പ് സമിതി രൂപീകരിക്കാനുള്ള മോദിയുടെ ആവശ്യം രാജ്‌നാഥ് സിംഗ് അംഗീകരിച്ചിരുന്നു.
ബിജെപിയില്‍ ലയിക്കാന്‍ ജനതാ പാര്‍ട്ടി തയ്യാറാണെന്നാണ് അറിയുന്നത്. ഇതിനായി നരേന്ദ്ര മോഡിയും ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമിയും കൂടിക്കാഴ്ച നടത്തിയിരുന്നു. മോഡിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം സുബ്രഹ്മണ്യം സ്വാമി മാധ്യമങ്ങളോട് പറഞ്ഞത് തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തയ്യാറാണെന്നാണ്.