ബാബറി മസ്ജിദ് അല്ല, തകര്‍ക്കപ്പെടേണ്ടത് താജ്മഹല്‍ ആണ്: യു പി മന്ത്രി
തിങ്കള്‍, 28 ജനുവരി 2013 (17:16 IST)
PRO
PRO
ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെതിരെ ഉത്തര്‍പ്രദേശ് മന്ത്രി. പൊതു ഖജനാവില്‍ നിന്നുള്ള കോടികള്‍ എടുത്ത് തന്റെ പത്നി മുംതാസിന് സ്മാരകം പണിയാന്‍ ഷാജഹാന് എന്ത് അധികാരമാണ് ഉള്ളതെന്ന് അഖിലേഷ് യാദവ് മന്ത്രിസഭയിലെ നഗരവികസന മന്ത്രി മൊഹമ്മദ് അസം ഖാന്‍ ചോദിച്ചു. നഗരവികസന മന്ത്രിയാണ് അസം ഖാന്‍.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചു. ബാബറി മസ്ജിദിന് പകരം താജ്മഹല്‍ ആണ് തകര്‍ക്കാന്‍ ശ്രമിച്ചതെങ്കില്‍ അവരെ നയിക്കാന്‍ താന്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മുസാഫിര്‍നഗറില്‍ സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് പി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ വിശ്വസ്തന്‍ ആണ് അസം ഖാന്‍.
പതിനേഴാം നൂറ്റാണ്ടിലെ ചരിത്ര സ്മാരകമായ താജ്മഹല്‍ ആഗ്രയില്‍ യമുനാനദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. പൂർണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഈ സ്മാരകം.