ബാംഗ്ലൂര്‍ ക്ലീനാക്കാന്‍ രജനീകാന്തിന്റെ സഹായം തേടും!

വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (14:54 IST)
PRO
മാലിന്യസംസ്കരണത്തിനെതിരെ ബോധവത്കരണത്തിനായി രജനീകാന്തിനെ രംഗത്തിറക്കാന്‍ ബാംഗ്ലൂര്‍ നഗരസഭയുടെയും ബൃഹത് ബെഗ്ലൂര്‍ മഹാനഗര പാലിക(ബിബി‌എം‌പി)യുടെയും തീരുമാനം.

മാലിന്യസംസ്കരമാണ് നഗരസഭ നേരിടുന്ന ഏറ്റവു വലിയ പ്രതിസന്ധി. ബാംഗ്ലൂരില്‍ ജനിക്കുകയും വളരുകയും ചെയ്ത രജിനീകാന്തിനെ വേസ്റ്റ് മാനേജ്മെന്റിന്റെ സന്ദേശവുമായി രംഗത്തിറക്കിയാല്‍ ആരാധകര്‍ക്ക് പ്രചോദനമാവുമെന്നാണ് നഗരസഭ കരുതുന്നത്.

മേയറായ സത്യനാരായണയുടെ ആയിരുന്നു ഈ ആശയം. ബിബി‌എം‌പിയുമായി ബന്ധപ്പെട്ട് രജനീകാന്തിന്റെ സഹോദരന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ളതും രജനീകാന്തിനെ ഈ കാപെയ്ന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയുമെന്നാണ് മേയറുടെ പ്രതീക്ഷ.


വെബ്ദുനിയ വായിക്കുക