ബലാത്സംഗ ഇരകള്‍ക്ക് വൈദ്യപരിശോധനയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
ചൊവ്വ, 4 മാര്‍ച്ച് 2014 (18:02 IST)
PRO
PRO
ബലാത്സംഗ ഇരകള്‍ക്ക് വൈദ്യപരിശോധന നടത്തുന്നതില്‍ കേന്ദ്ര ആരേഗ്യമന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. പുതിയ നിര്‍ദേശമനുസരിച്ച് എല്ലാ ആശുപത്രികളിലും വൈദ്യപരിശോധന, ഫോറന്‍സിക് മുറികള്‍ ഉണ്ടായിരിക്കണം.
ഇരകളില്‍ രണ്ടു വിരല്‍ ഉപയോഗിച്ച് നടത്തുന്ന പ്രാകൃത പരിശോധനാ രീതി ഉപേക്ഷിക്കണം, ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ മാനസികമായി തളര്‍ത്തുന്ന വിധത്തിലുള്ള അനാവശ്യ ചോദ്യങ്ങള്‍ പരിശോധന വേളയില്‍ ചോദിക്കരുത്, പീഡനത്തിന് ഇരയായ ആളെ പരിശോധിക്കുമ്പോള്‍ ഡോക്ടര്‍ ഒഴികെ മൂന്നാമതൊരാള്‍ മുറിയില്‍ ഉണ്ടാവരുത്. പുരുഷ ഡോക്ടറാണ് പരിശോധിക്കുന്നതെങ്കില്‍ ഒരു വനിതാ അറ്റന്‍ഡര്‍ ഒപ്പമുണ്ടായിരിക്കണം തുടങ്ങിയ 16 നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഹെല്‍ത്ത് റിസേര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റും ഇന്ത്യ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചും ചേര്‍ന്നാണ് വിദഗ്ധരുടെ സഹായത്തോടെ ദേശീയ മാര്‍ഗനിര്‍ദേശം തയ്യാറാക്കിയത്.
ഇതുപ്രകാരം പീഡനത്തിന് ഇരയാകുന്നവര്‍ക്ക് മാനസിക അവസ്ഥ മെച്ചപ്പെടുത്തുന്നതിന് കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ ഈ മാനദണ്ഡം പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.