ബലാത്സംഗത്തിനിരയായ ബാലികയുടെ നില അതീവഗുരുതരം; ജനം തെരുവിലിറങ്ങി
വെള്ളി, 19 ഏപ്രില്‍ 2013 (21:41 IST)
PRO
PRO
ബലാത്സംഗത്തിനിരയായ അഞ്ചുവയസ്സുകാരിയുടെ നില അതീവ ഗുരുതരം. തലസ്‌ഥാനം പ്രതിഷേധച്ചൂടില്‍ ഉരുകുന്നു. ജനം തെരുവിലിറങ്ങി. ആശുപത്രിക്ക് പുറത്ത് പ്രതിക്ഷേധിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ ഉള്ളിലേക്ക് തള്ളിക്കയറുകയും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപിനെ തടഞ്ഞു വെക്കുകയും ചെയ്തു.
നേരത്തേ സ്വാമി ദയാനന്ദ ആശുപത്രിയില്‍ ചികിത്സയ്‌ക്ക് കൊണ്ടുപോയ പെണ്‍കുട്ടിയെ വിദഗ്‌ദ ചികിത്സയ്‌ക്കായി എല്‍എന്‍ജിപി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആന്തരികാവയവത്തില്‍ അണുബാധയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നാലിലധികം തവണ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് വിധേയയായതായി പരിശോധനയില്‍ തെളിഞ്ഞു.
ഇനിയുള്ള 48 മണിക്കൂറുകള്‍ നിര്‍ണ്ണായകമാണെന്ന് പെണ്‍കുട്ടിയെ വിദഗ്‌ദ ചികിത്സയ്‌ക്ക് ശേഷം ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കി. ഇതിനിടയില്‍ സംഭവത്തില്‍ പോലീസ് ഇടപെടല്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രതിഷേധ ചൂടിന് ശക്‌തിയേറി. ഗാന്ധി നഗറിലാണ് പ്രതിഷേധം അരങ്ങേറുന്നത്.