ബലാത്സംഗക്കേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം

തിങ്കള്‍, 18 മെയ് 2015 (17:17 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം. തമിഴ്നാട്ടിലെ ഈറോഡ് ജില്ല മഹിള കോടതിയാണ് മൂന്നുപ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജില്ല മഹിള കോടതി ജഡ്‌ജ് തിരുനാവക്കരസ് ആണ് ശിക്ഷ വിധിച്ചത്.
 
2012ലായിരുന്നു കേസിനാധാരമായ സംഭവം. പ്രതികള്‍ക്ക് പത്തുവര്‍ഷത്തെ കഠിനതടവും വിധിച്ചിട്ടുണ്ട്. രണ്ടു ശിക്ഷയും ഒന്നിച്ചനുഭവിച്ചാല്‍ മതി. 
 
സംഭവത്തെക്കുറിച്ച് കോടതി പറഞ്ഞത് ഇങ്ങനെ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും ശിക്ഷിക്കപ്പെട്ട മൂന്നു യുവാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ടു പോകുകയും ശാരീരികമായി പീഡിപ്പിക്കുകമായിരുന്നു. 2012 ഡിസംബറില്‍ ആയിരുന്നു സംഭവം.
 
കുറച്ചുദിവസങ്ങള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറയുകയും അവര്‍ പൊലീസില്‍ പരാതി നല്കുകയുമായിരുന്നു. സംഭവത്തില്‍ നാലുപേരും അറസ്റ്റിലാകുകയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയയ്ക്കുകയുമായിരുന്നു.
 
ഇയാള്‍ക്കെതിരെയുള്ള കേസ് ജുവനൈല്‍ കോടതിയില്‍ നടന്നുവരികയാണ്.

വെബ്ദുനിയ വായിക്കുക