ബലാത്സംഗം വര്‍ധിക്കുന്നതില്‍ മനം‌നൊന്ത് ചായക്കടയുടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വെള്ളി, 4 ജനുവരി 2013 (12:05 IST)
PRO
PRO
സ്ത്രീകള്‍ക്കെതിരായ ബലാത്സംഗക്കേസുകള്‍ വര്‍ധിക്കുന്നതില്‍ മനംനൊന്ത് ചായക്കടയുടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലാണ് സംഭവം.

രാജു(38) എന്നയാളാണ് പല്ലാഡം കോടതി മുറ്റത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ പ്രതിഷേധം അറിയിച്ച് മുദ്രാവാക്യം മുഴക്കിയ ശേഷം ഇയാള്‍ തീകൊളുത്തുകയായിരുന്നു.

കോടതി പരിസരത്ത് ആളുകളും പൊലീസും നോക്കി നില്‍ക്കെയാണ് സംഭവം. ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക