ബദരീനാഥ്: ശിവഗിരി സന്യാസിമാരുടെ ആരോഗ്യ നില മോശം

ചൊവ്വ, 25 ജൂണ്‍ 2013 (10:50 IST)
WD
ബദരീനാഥിലെ ബോലാഗിരി ആശ്രമത്തില്‍ കുടുങ്ങിയ ശിവഗിരി സന്യാസിമാരുടെ ആരോഗ്യനില മോശമായി തുടരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് വൈദ്യപരിശോധന നടത്തി.

സ്വാമി ഗുരുപ്രസാദാണ് ഇക്കാര്യം അറിയിച്ചത്. കടുത്ത പനിയും കഫക്കെട്ടും മൂലം സ്വാമി വിശാലാനന്ദ കിടപ്പിലാണ്. സഹായം വൈകുന്നതിനാല്‍ ചിലര്‍ക്ക് കഠിനമായി മാനസിക വൈഷമ്യം ബാധിച്ചിട്ടുണ്ട്. എത്രയും വേഗം തന്നെ വേണ്ട സഹായങ്ങള്‍ നല്‍കണമെന്നാണ് സന്യാസിമാര്‍ ആ‍വശ്യപ്പെടുന്നത്.

ബദരീനാഥില്‍ നിന്ന് ജോഷിമഠിലേക്കുള്ള റോഡിനു പകരമായി സൈന്യം നടപ്പാത നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഈ കാനനപാതയിലൂടെ നീങ്ങിയവരെ കൊള്ളയടിച്ചതിനെ തുടര്‍ന്ന് സൈന്യത്തോടൊപ്പമാണ് തീര്‍ത്ഥാടകരുടെ യാത്ര. 49 കിലോമീറ്ററാണ് ജോഷിമഠിലേക്കുള്ള ദൂരം. തീര്‍ത്ഥാടകരുടെ പണം തീര്‍ന്നു തുടങ്ങിയതോടെ നാട്ടുകാര്‍ നടത്തിവന്ന കടകള്‍ അടച്ചുതുടങ്ങി.

കേന്ദ്രമന്ത്രി കെവി തോമസ്, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ ശിവഗിരി സന്യസിമാരുമായി സംസാരിച്ചിട്ടുണ്ട്. എത്രയും വേഗം ഇവര്‍ക്ക് വേണ്ട സഹായം ചെയ്യുമെന്ന് കെവി തോമസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക