ബജറ്റ് സമ്മേളനകാലത്ത് ലോക്പാല്‍ വീണ്ടും അവതരിപ്പിക്കും
ബുധന്‍, 8 ഫെബ്രുവരി 2012 (05:06 IST)
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനകാലത്ത് രാജ്യസഭയില്‍ വീണ്ടുംലോക്പാല് ബില്‍ അവതരിപ്പിച്ചേക്കും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലായിരിക്കും ബില്‍ അവതരിപ്പിക്കുക. സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഏപ്രില്‍ 24 മുതല്‍ മേയ് 22 വരെയാണ്.
മാര്‍ച്ച് 12നു രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ഇരു സഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. മാര്‍ച്ച് 30നാണ് ബജറ്റ് സമ്മേളനം അവസാനിക്കുക. മാര്‍ച്ച് 16നാണ് ബജറ്റ് അവതരിപ്പിക്കുക.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ലോക്സഭയില്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവും തമ്മിലുണ്ടായ പ്രശ്നം മൂലം രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല.