ബംഗ്ലാദേശ് സ്വദേശികളായ പെണ്‍വാണിഭ സംഘം മുംബൈയില്‍ പിടിയില്‍; അറസ്റ്റിലായവരില്‍ ദമ്പതിമാരും‍; കൂടെയുണ്ടായിരുന്ന ഇരുപതുകാരിയെ രക്ഷിച്ചു

ശനി, 20 ഫെബ്രുവരി 2016 (18:54 IST)
ബംഗ്ലാദേശ് സ്വദേശികളായ ദമ്പതിമാരടക്കം മൂന്നുപേരാണ് മുബൈയിലെ ശങ്കര്‍ മന്ദിര്‍ റോഡിലെ ‘സോന മാറ്റെര്‍ ഷോള്‍ ഹോട്ടലില്‍’ നടന്ന പൊലീസ് റെയ്ഡില്‍ പിടിയിലായത്.  ഇവരുടെ കൂടെ ഉണ്ടായിരുന്ന ഇരുപത് വയസ്സുകാരിയെ പൊലീസ് രക്ഷിച്ചു. എന്നാല്‍ പത്തോമ്പത് വയസുകാരിയായ മറ്റൊരു പെണ്‍കുട്ടി ഇവരുടെ കൂടെ ഉണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും കാണാതായ പെണ്‍കുട്ടിയെ മറ്റാര്‍ക്കെങ്കിലും വിറ്റതാണൊ എന്നകാര്യം അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. 
 
മഹാരാഷ്ട്ര ആന്റി ഹ്യൂമണ്‍ സെല്ലും ക്രൈംബ്രാഞ്ചും നടത്തിയ സംയുക്ത ഓപറേഷനിലാണ് ബംഗ്ലാദേശി സ്വദേശികളായ  ഷാഹിദ് അന്‍സാരി(29) ഇയാളുടെ ഭാര്യ ഡാലിയ(24) ബാബു അലി അസ്ഖര്‍ ഖാന്‍(40) എന്നിവര്‍ അറസ്റ്റിലായത്. 
 
പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായ ഷാഹിദ് അന്‍സാരിയാണെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ പ്രമുഖ ഹോട്ടലില്‍ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് മുംബൈയില്‍ എത്തിച്ചത്. അതിനു ശേഷം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിത ലംഗിക വ്യാപാരത്തിന് വിധേയമാക്കുകയായിരുന്നു. 
ചോദ്യം ചെയ്യലില്‍ കൂടെയുണ്ടായിരുന്ന മറ്റൊരു പേണ്‍കുട്ടിയെ വീട്ടിലേക്ക് തിരികെ അയച്ചു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ പെണ്‍കുട്ടി വീട്ടിലെത്തിയിട്ടില്ലെന്ന് വ്യക്തമായതായി മഹാരാഷ്ട്ര ആന്റി ഹ്യൂമണ്‍ സെല്‍ തലവന്‍ നിതിന്‍ മുങ്കേക്കര്‍ പറഞ്ഞു. 
 
അറസ്റ്റിലായ ഇവരുടെ കയ്യില്‍ നിന്നും 38,000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക