ബംഗാളില്‍ ഗുണ്ടായിസമെന്ന് ഗവര്‍ണര്‍!

വെള്ളി, 11 ജനുവരി 2013 (04:00 IST)
PRO
PRO
ബംഗാളില്‍ ഭരണപക്ഷ, ഇടതുപക്ഷ പാര്‍ട്ടികള്‍ ചെയ്യുന്നത് ഗുണ്ടായിസമാണെന്ന് ഗവര്‍ണര്‍ എം കെ നാരായണന്‍. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഗവര്‍ണര്‍ ഇങ്ങനെ പ്രതികരിച്ചത്. ബംഗാളില്‍ സംഭവിച്ചുക്കൊണ്ടിരിക്കുന്നത് ശരിയായ രാഷ്ട്രീയ സംസ്‌കാരമല്ല. സംസ്ഥാനത്ത് ഗുണ്ടായിസ സംസ്‌കാരമാണ് നടക്കുന്നത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ അത്യന്തം വേദനാജനകമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ കുറിച്ച് ശക്തമായ തെളിവുണ്‌ടെങ്കിലും പോലീസ് നിഷ്പക്ഷമായല്ല പ്രവര്‍ത്തിക്കുന്നതെന്നും എം.കെ.നാരായണന്‍ പറഞ്ഞു.ബംഗാളിലെ നിലവിലെ സ്ഥിതി അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഇത്തരം സംഘര്‍ഷങ്ങളോട് സഹിഷ്ണുത കാണിക്കാന്‍ കഴിയില്ല. അക്രമം തടയാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിന്റെതാണ്. എന്നാല്‍ അതുണ്ടാകുന്നില്ലെന്നും നാരായണന്‍ കുറ്റപ്പെടുത്തി.

ഞായറാഴ്ച സിപിഎം നേതാവായ റസാക് മൊള്ള എന്ന എഴുപതുകാരനു നേരെ ഒരു സംഘം തൃണമുല്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമവും ഇതേ തുടര്‍ന്ന് സിപിഎംതൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്‍ക്കൊത്തയില്‍ നടത്തിയ ഏറ്റുമുട്ടലുമാണ് ഗവര്‍ണറുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

വെബ്ദുനിയ വായിക്കുക