ഫോബ്സിന്റെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ നാല് ഇന്ത്യക്കാരും; ഇന്ത്യൻ സ്ത്രീകളിൽ ഒന്നാമത് എസ്ബിഐയുടെ അരുന്ധതി ഭട്ടാചാര്യ

ബുധന്‍, 8 ജൂണ്‍ 2016 (18:48 IST)
ഫോബ്സ് മാസിക കണ്ടെത്തിയ ലോകത്തെ ശക്തരായ 100 വനിതകളിൽ നാലുപേര്‍ ഇന്ത്യയിൽ നിന്ന്. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായ അരുന്ധതി ഭട്ടാചാര്യയാണ് ഇന്ത്യയിൽ നിന്നുള്ള സ്ത്രീകളിൽ ഒന്നാമത്. 100 പേരുടെ പട്ടികയിൽ 25 ആമതാണ് അരുന്ധതിയുടെ സ്ഥാനം.
 
ഐ സി ഐ സി ഐ ബാങ്കിന്റെ ചന്ദ കൊച്ചാർ (40), ഷോ ഓഫ് ബയോകോണിന്റെ കിരൺ മസുംദാർ (77), എച്ച് ടി മീഡിയയുടെ ശോഭന ഭാരതിയ (93) എന്നിവരാണ് പട്ടികയിൽ ഇടം കണ്ടെത്തിയ മറ്റു വനിതകൾ.
 
രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ നിയന്ത്രണം ഭട്ടാചാര്യയും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിന്റെ നിയന്ത്രണം ചന്ദ കൊച്ചാറുമാമ്മാൺ നിയന്ത്രിക്കുന്നത് - മാഗസിൻ പറയുന്നു,. 
 
ബയോ ഫാര്മസ്യൂട്ടിക്കൽ മേഖലയിലും ക്ലിനിക്കൽ റിസര്‍ച്ചിലും നല്‍കിയ സേവനമാണ് ഷോസ് ബൈയോകോനിന്റെ മസുംഡാറിനെ പരിഗണിക്കാൻ കാരണമായത്. മാധ്യമരംഗത്തെ വ്യത്യസ്ത രീതിയിലുള്ള സേവനമാണ് എച്ച് ടി മീഡിയയുടെ ശോഭന ഭാരതിയെ പട്ടികയിൽ ഇടം കണ്ടെത്താൻ സഹായിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക