പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സിനിമാ താരത്തിന് പതിനഞ്ചു വര്‍ഷം തടവ്
വ്യാഴം, 12 ഡിസംബര്‍ 2013 (13:03 IST)
PRO
PRO
പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കിയശേഷം മാനഭംഗപ്പെടുത്തിയ കേസില്‍ സിനിമാ താരത്തിന് പതിനഞ്ചു വര്‍ഷം തടവ്. ഒരു മണിപ്പൂരി നടന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്കാണ് കോടതി 15 വര്‍ഷത്തെ തടവ് വിധിച്ചത്. പെണ്‍കുട്ടിക്ക് സഹായമായി ഒന്നര ലക്ഷം രൂപ നല്‍കാനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
സിനിമാ താരവും ഗായകനുമായ തോംഗം തരുണ്‍ സിംഗ്, പൊലീസ് കോണ്‍സ്റ്റബിള്‍ യുനം വില്യം സിംഗ് എന്നീ യുവാക്കളെയാണ് മണിപ്പൂര്‍ ഈസ്റ്റ് ജില്ലാ കോടതി ശിക്ഷിച്ചത്. ഇവര്‍ക്ക് 35,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20നായിരുന്നു കേസിനാധാരമായ സംഭവം. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ റസ്റ്റോറന്റില്‍ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തുകയായിരുന്നു.