പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥി അടിച്ചു

വ്യാഴം, 15 മാര്‍ച്ച് 2012 (10:55 IST)
PRO
PRO
പരീക്ഷയ്‌ക്കിടെ മറ്റ് വിദ്യാര്‍ത്ഥികളെ ശല്യംചെയ്‌തതിന് വഴക്കുപറഞ്ഞ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥി അടിയ്‌ക്കുകയും അസഭ്യം പറയുകയും ചെയ്‌തു. വെസ്റ്റ് ഖാറിലെ സെന്റ് എലിയാസ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ക്ലാസിലെ ആല്‍ജിബ്ര പരീക്ഷയ്‌ക്കിടെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍‌വച്ച് ഇത് ചെയ്‌തത്.

മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ രാവിലെ ഏഴ് മണിയ്ക്കാണ് ആരംഭിച്ചത്. ഒന്‍പതേകാലോടെ പരീക്ഷ എഴുതിത്തീര്‍ത്ത വിദ്യാര്‍ത്ഥി മറ്റ് വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യുകയായിരുന്നു. ഇത് കണ്ട പ്രിന്‍സിപ്പല്‍ വഴക്കുപറയുകയും ക്ലാസില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതില്‍ അരിശം‌പൂണ്ട വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ അസഭ്യം പറയുകയും തുടര്‍ന്ന് അടിക്കുകയുമായിരുന്നു.

വിദ്യാര്‍ത്ഥിയ്‌ക്കെതിരെ ഖാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ പരാതി നല്‍കി. എന്നാല്‍ വിദ്യാര്‍ത്ഥിയ്‌ക്കെതിരെ നടപടി കൈക്കൊള്ളുന്നതില്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. ഇക്കാര്യം അവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്‌തു. വിദ്യാര്‍ത്ഥിയ്ക്ക് മദ്യപാനശീലം ഉണ്ടെന്നും അതിനാലാണ് ഇത്തരത്തിലൊരു പെരുമാറ്റം ഉണ്ടായതെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. കുട്ടിയ്‌ക്ക് മികച്ചരീതിയില്‍ കൌണ്‍സിലിംഗ് ആവശ്യമുണ്ടെന്നും അതിലൂടെ പെരുമാറ്റം മാറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറയുന്നു.

English Summary: A class IX student of St Elias High School in Khar (west) verbally abused and then slapped his principal on Monday after she scolded him for disturbing other students during a school examination. The School principal lodged a complaint with the Khar police station but said she did not wish to pursue it.

വെബ്ദുനിയ വായിക്കുക