പ്രാഥമികാവശ്യത്തിനായി പോയ വീട്ടമ്മയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു

വെള്ളി, 26 ജൂലൈ 2013 (14:52 IST)
PTI
പ്രാഥമികാവശ്യത്തിന് പോയ വീട്ടമ്മയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിനടുത്തുള്ള മുരാദാനഗര്‍ പ്രദേശത്താണ് സംഭവം നടന്നത്.

പ്രാഥമികാവശ്യത്തിന് രാവിലെ വീടിന്റെ തൊട്ടടുത്തുള്ള വയലില്‍ പോയതായിരുന്നു വീട്ടമ്മ. ഇതേ സമയം വയലിലുണ്ടായിരുന്ന പ്രതികളായ ആറു പേര്‍ വീട്ടമ്മയെ കയറി പിടിക്കുകയും വയലില്‍ ഇട്ട് മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ അവശതയായ വീട്ടമ്മയെ പ്രതികള്‍ കൂട്ടമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മണിക്കുറുകളോളം നീണ്ട് നിന്ന പീഡനത്തിനൊടുവില്‍ പ്രതികള്‍ വീട്ടമ്മയെ വയലില്‍ വലിച്ചിഴച്ച് ചെളിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

PTI
തുടര്‍ന്ന് അവശതനിലയില്‍ വീട്ടില്‍ എത്തിയ വീട്ടമ്മ സംഭവം വിവരിക്കുകയായിരുന്നു. സംഭവ വികാസങ്ങള്‍ കേട്ട ഉടന്‍ വീട്ടുകാരും വീട്ടമ്മയും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാല് പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക