പ്രതിപക്ഷം സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി
ഞായര്‍, 16 ഫെബ്രുവരി 2014 (16:26 IST)
PRO
PRO
പ്രതിപക്ഷം സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. സ്ത്രീ ശാക്തീകരണമാണ് കോണ്‍ഗ്രസ് ലക്‍ഷ്യമിടുന്നത്. ഇലക്ഷന്‍ പരിപാടികള്‍ക്കായി സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനും കോണ്‍ഗ്രസിന് പദ്ധതിയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സ്ത്രീശാക്തീകരണമില്ലാതെ ഇന്ത്യയ്ക്ക് സൂപ്പര്‍ പവര്‍ ആകാന്‍ സാധിക്കില്ല. സ്ത്രീകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടാക്കാന്‍ സാധിച്ചാല്‍ രാജ്യത്ത് വളരെ പെട്ടെന്ന് മാറ്റമുണ്ടാകും- തുങ്കൂര്‍ വനിതകളുടെ റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. രാഷ്ട്രീയത്തില്‍ വനിതകള്‍ക്ക് തുല്യസ്ഥാനം നല്‍കണം. അസംബ്ലിയിലും പഞ്ചായത്തിലും പാര്‍ലമെന്റിലും വനിതകള്‍ക്ക് തുല്യ പ്രാധാന്യം നല്‍കണം. കൂടുതല്‍ സ്ത്രീകള്‍ മുഖ്യധാരയിലേക്ക് കടന്നുവരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
വനിതാ മുന്നേറ്റങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നതിടയിലാണ് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ രാഹുല്‍ ഗാന്ധി ആക്രമിച്ചത്. ബിജെപിയുടെ തത്വശാസ്ത്രത്തില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സ്ത്രീകളുടെ ശക്തിയും ബലവും രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കണം. വീട്, സ്‌കൂള്‍, ആശുപത്രി, പാര്‍ലമെന്റ് തുടങ്ങിയയിടങ്ങളിലെ വാതിലുകള്‍ സ്ത്രീകള്‍ക്കായി തുറന്നിടുകയാണ് ചെയ്യേണ്ടതെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.