പ്രണബ് മുഖര്‍ജി രാഷട്രപതിയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു
വ്യാഴം, 25 ജൂലൈ 2013 (11:28 IST)
PTI
പ്രണബ് മുഖര്‍ജി രാഷട്രപതിയായി അധികാരമേറ്റിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. മികച്ച പ്രവര്‍ത്തന ഭരണ രീതികള്‍ കാഴ്ചവെച്ച അദ്ദേഹം ഭാരതത്തിന്റെ പതിമൂന്നാമത്തെ പ്രസിഡന്റാണ്.
അധികാരമേറ്റതില്‍ പിന്നെ രണ്ടുവട്ടം മാത്രമേ അദ്ദേഹം വിദേശ സന്ദര്‍ശനം നടത്തിയിട്ടുള്ളു. എന്നാല്‍ രാഷട്രപതി രാജ്യത്ത് അങ്ങുമിങ്ങുമായി ഒരു പാട് യാത്രകള്‍ നടത്തുകയും ജനഹിതങ്ങള്‍ അറിയുവാനും ശ്രമിച്ചു. ഇന്ന് ഒരു വര്‍ഷം തികയുമ്പോഴും അദ്ദേഹം പല പരിപാടികളിലെ തിരക്കിലാണ്. എണ്‍പത്തൊന്‍പതുകാരന്റെ കരവിരുതില്‍ രൂപപ്പെട്ട, മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമയുടെ അനാച്ഛാദനം അദ്ദേഹമാണ് നിര്‍വ്വഹിക്കുന്നത്.
കൂടാതെ അപൂര്‍വമായ ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്ന പദ്ധിയുടെ ഉദ്ഘാടനം, രാഷട്രപതി ഭവനിലെ താമസക്കാര്‍ക്കായി പ്രണബ് മുഖര്‍ജി ലൈബ്രറി ഉദ്ഘാടനം ചെയ്യല്‍ തുടങ്ങിയവ ഇന്നത്തെ പരിപാടിയില്‍ പെടുന്നു.