പ്രഗ്യ: നാര്‍ക്കോ പരിശോധന നടത്തും

ചൊവ്വ, 28 ഒക്‌ടോബര്‍ 2008 (11:01 IST)
PTIPTI
മാലേഗാവ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്നു കരുതപ്പെടുന്ന സന്ന്യാസിനി പ്രഗ്യാ സിംഗ് ഉള്‍പ്പടെ മൂന്നുപേരെ നാര്‍ക്കോ പരിശോധനക്കും ബ്രെയിന്‍ മാപ്പിംഗിനും വിധേയയാക്കാന്‍ മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധസേന തീരുമാനിച്ചു.

മാലേഗാവില്‍ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിര്‍മ്മിച്ച മാതൃക മനസ്സിലാക്കാനും ഒട്ടേറെ ഫോറന്‍സിക് പരിശോധനകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഒരു നാസിക് കോടതിയില്‍ നിന്ന് തീവ്രവാദ വിരുദ്ധസേന അനുവാദം വാങ്ങിക്കഴിഞ്ഞു.

പോളിഗ്രാഫ്, നാര്‍ക്കോ പരിശോധന, ബ്രെയിന്‍ മാപ്പിംഗ് എന്നിവ നടത്താനാണ് തീരുമാനം. ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പരസ്പര വിരുദ്ധമായ വെളിപ്പെടുത്തലുകളിലൂടെ പോലീസിനെ കുഴയ്ക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ഫോറന്‍സിക് പരിശോധനകള്‍ നടത്താന്‍ അന്വേഷകര്‍ തീരുമാനിച്ചത്.

സെപ്തംബര്‍ 29നു നടന്ന മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് മൂന്നുപേരെയും മഹാരാഷ്ട്രാ തീവ്രവാദവിരുദ്ധസേന അറസ്റ്റു ചെയ്തത്. പ്രഗ്യയുടെ മുന്‍ എബിവിപി, ബിജെപി ബന്ധം ബിജെപിക്കു തലവേദനയായിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക