പൊലീസ് ഇഷ്‌ടികയെറിഞ്ഞത് യുവതി മോശമായി സംസാരിച്ചിട്ടെന്ന് റിപ്പോര്‍ട്ടുകള്‍
ബുധന്‍, 13 മെയ് 2015 (14:50 IST)
കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പൊലീസ് കല്ലെറിഞ്ഞത് യുവതി പ്രകോപിപ്പിച്ചിട്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ട്രാഫിക് പൊലീസ് ഓഫിസര്‍ ആയ സതിഷ് ചന്ദ്രയാണ് ഇതു സംബന്ധിച്ച ശബ്‌ദരേഖ പുറത്തുവിട്ടത്. പൊലീസ് യുവതിയെ ഇഷ്‌ടിക കൊണ്ട് എറിയുന്നതിനു തൊട്ടുമുമ്പുള്ള സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്.
വാഹനത്തിന്റെ രജിസ്ട്രേഷന്‍ സംബന്ധിച്ച പേപ്പറുകളും ലൈസന്‍സും ചോദിക്കുന്ന ട്രാഫിക് പൊലീസുകാരനോട് അത് നല്കാതെ യുവതി തട്ടിക്കയറുകയാണ്. കൂടാതെ, പൊലീസുകാരനെ ചീത്ത വിളിക്കുന്നുമുണ്ട്. സംഭവത്തെ തുടര്‍ന്ന് സതിഷ് ചന്ദ്രയ്ക്കെയ്തിരെ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, യുവതി മോശമായി സംസാരിച്ചു എന്നത് അവര്‍ക്കെതിരെയുള്ള പൊലീസുകാരന്റെ ആക്രമണത്തെ ന്യായീകരിക്കുന്നില്ലെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിലപാട്. മൊബൈല്‍ ഫോണ്‍ ക്ലിപും ശബ്‌ദരേഖയും ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു കൊടുക്കും.
യുവതിയും പൊലീസുകാരനും തമ്മില്‍ നടന്ന സംഭാഷണം ഇങ്ങനെ:
യുവതി: എന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഞാന്‍ എന്തിന് താങ്കളെ കാണിക്കണം?