പൊട്ടിക്കരഞ്ഞ് കിരണ്‍ ബേദി കൃഷ്‌ണ നഗറില്‍

ബുധന്‍, 4 ഫെബ്രുവരി 2015 (13:54 IST)
തെരഞ്ഞെടുപ്പു പ്രചാരണത്തിന് കൃഷ്‌ണനഗറില്‍ എത്തിയ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി പൊട്ടിക്കരഞ്ഞു. കിരണ്‍ ബേദി മത്സരിക്കുന്ന കൃഷ്‌ണ നഗറില്‍ റോഡ് ഷോയ്ക്കിടെ ആയിരുന്നു നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ഈ മാസം ഏഴിനാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. പ്രചാരണം നാളെ അവസാനിക്കും.
 
‘തനിക്ക് ജനങ്ങളില്‍ നിന്ന് വളരെ നല്ല സ്നേഹമാണ് ലഭിക്കുന്നത്. തനിക്കു ലഭിക്കുന്ന സ്നേഹത്തിന് നന്ദി പറയാന്‍ തനിക്ക് വാക്കുകളില്ല’ - കിരണ്‍ ബേദി പറഞ്ഞു. ഇത് ആദ്യമായാണ് കിരണ്‍ ബേദി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
 
റോഡ്‌ഷോ നീങ്ങിക്കൊണ്ടിരിക്കെ ആളുകള്‍ ഫ്ലാസ്കില്‍ ചായ നിറച്ച് കിരണ്‍ ബേദിക്ക് നല്കി. അളുകളുടെ ഈ സ്നേഹമാണ് ബേദിയെ കരയിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ . തനിക്ക് ലഭിച്ച ഈ സ്നേഹം താന്‍ തിരിച്ചു നല്കും. ബി ജെ പി സര്‍ക്കാരിനെ അധികാരത്തിലേറ്റുകയാണെങ്കില്‍ ഈ സ്നേഹത്തിനുള്ള മറുപടി സര്‍ക്കാര്‍ നല്കുമെന്നും അവര്‍ പറഞ്ഞു. 
 
എല്ലാ ദിവസവും കൃഷ്‌ണ നഗറില്‍ പ്രചാരണം നടത്തിയതിനു ശേഷമാണ് ബി ജെ പി മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിനായി കിരണ്‍ ബേദി പോകുന്നത്. ഏതായാലും 65കാരിയായ ഈ മുന്‍ ഐ പി എസ് ഓഫിസറുടെ കണ്ണീര്‍ കണ്ട ഞെട്ടലിലാണ് കൃഷ്‌ണ നഗറിലെ വോട്ടര്‍മാര്‍ .

വെബ്ദുനിയ വായിക്കുക