പെട്രോള്‍ വില 3 രൂപ കുറച്ചു

ചൊവ്വ, 30 ഏപ്രില്‍ 2013 (20:25 IST)
PTI
പെട്രോള്‍ വില കുറച്ചു. മൂന്ന് രൂപയാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ വില ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

വില നിര്‍ണയിക്കാനായി ചേര്‍ന്ന എണ്ണക്കമ്പനി പ്രതിനിധികളുടെ യോഗത്തിലാണ്‌ ഈ തീരുമാനമുണ്ടായിരിക്കുന്നത്.

പെട്രോള്‍ വില കുറച്ചു എങ്കിലും ഡീസല്‍ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയിലിന്‍റെ വില കുറഞ്ഞതാണ് പെട്രോള്‍ വില കുറയാന്‍ കാരണം.

ഡോളറിനെതിരെ രൂപ ശക്തിയാര്‍ജ്ജിക്കുന്നതും പെട്രോള്‍ വില താഴാന്‍ കാരണമായി. രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കുറയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക