പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പെട്രോള്‍ ലീറ്ററിന് 64 പൈസ കൂട്ടി. അതേസമയം, ഡീസല്‍ വില 1.35 രൂപ കുറച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രിമുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.
പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ വരുത്തിയ മാറ്റം സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ രണ്ടിന്‍റെയും വിലയില്‍ വന്‍ വര്‍ദ്ധനവ് വരുത്തിയപ്പോള്‍ ഇത്തവണ ഡീസല്‍ വിലയില്‍ കാര്യമായ കുറവ് വരുത്തിയത് ആശ്വാസമായെന്ന നിലപാടിലാണ് ജനങ്ങള്‍.
കഴിഞ്ഞ മാസം പെട്രോളിന് 3.13 രൂപയും ഡീസലിന് 2.17 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. എണ്ണവിലയില്‍ ആഗോളവിപണിയില്‍ ഉണ്ടായ വര്‍ദ്ധനവാണ് വലിയ തോതില്‍ വിലക്കയറ്റത്തിന് അന്ന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.