പീരങ്കി ഇടപാട് അന്വേഷിക്കാന്‍ എകെ ആന്റണി ഉത്തരവിട്ടു
തിങ്കള്‍, 29 ജൂലൈ 2013 (09:31 IST)
PTI
പ്രതിരോധ മന്ത്രി എകെ ആന്റണി മൂവായിരം കോടി രൂപയുടെ പീരങ്കി ഇടപാട് അന്വേഷിക്കാന്‍ ഉത്തരവിട്ടു. അമേരിക്കയില്‍ നിന്നും വാങ്ങിയ പീരങ്കികളില്‍ അഴിമതി നടന്നുവെന്നതിനെ തുടര്‍ന്നാണ് ആന്റണി പ്രശ്നത്തില്‍ ഇടപെട്ടത്.
കരാറുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നതായി ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് എകെ ആന്റണി സംഭവം അന്വേഷിക്കാന്‍ അധികാരികളെ ഏല്‍പ്പിച്ചത്. സൈന്യത്തില്‍ നിന്നും വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അഴിമതി നടന്നതെന്നാണ് ആരോപണം.
ചൈനയും പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ ഉപയോഗിക്കാനാണ് ഇന്ത്യ അമേരിക്കയില്‍ നിന്നാണ് പീരങ്കികള്‍ വാങ്ങിയത്. ഇതിന്റെ രേഖകള്‍ അടക്കമുള്ള സംഗതികള്‍ ഉടന്‍ തന്നെ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.