പീഡിപ്പിക്കാന്‍ സാധിച്ചില്ല; വീട്ടമ്മയെ കത്തിച്ചു കൊന്നു

തിങ്കള്‍, 17 ജൂണ്‍ 2013 (12:28 IST)
PRO
PRO
പീഡന ശ്രമം വിഫലമായതിനെ തുടര്‍ന്ന് വീട്ടമ്മയെ യുവാവ് കത്തിച്ച് കൊന്നു. ബിജ്‌നോര്‍ ജില്ലയിലെ ഫസല്‍‌പുര്‍ ഗ്രാമത്തിലാണ് ക്രൂര സംഭവം നടന്നത്. പ്രതിയായ രാജീവ് ഓടി രക്ഷപ്പെട്ടു.

ഗ്രാമത്തിലെ വീട്ടില്‍ മക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു വീട്ടമ്മ. ഇതേ സമയം വീട്ടമ്മയുടെ ഭര്‍ത്താവ് ഹരിദ്വാറില്‍ ജോലിക്കായി പോയിരുന്നു. ഇത് മനസിലാക്കിയ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറുകയും വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ വീട്ടമ്മ യുവാവിനെ പ്രതിരോധിക്കുകയാണ് ചെയ്തത്.

തുടര്‍ന്ന് രാജീവ് അടുക്കളയില്‍ ഉണ്ടായിരുന്ന മണ്ണെണ്ണ വീട്ടമ്മയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനിടയില്‍ പ്രതി രക്ഷപ്പെടുകയും ചെയ്തു. വീട്ടമ്മയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍‌ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ വീട്ടമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഓടി രക്ഷപ്പെട്ട രാജീവിനു വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക