ഹരിയാന മുന്‍ ഐജി എംഎസ് അഹ്‌ലാവതിനെതിരെ പീഡന കേസ് നല്‍കിയ അഭിഭാഷകയെ കാണാനില്ല എന്ന് പരാതി. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഇവരെ വീട്ടില്‍ നിന്ന് കാണാതായതായി അഭിഭാഷകയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
അരവിന്ദ് കൌര്‍ എന്ന അഭിഭാഷകയുടെ സംരക്ഷണത്തിനായി നിയോഗിച്ചിരുന്ന മൂന്ന് പൊലീസുകാര്‍ക്കും അവരുടെ തിരോധാനത്തെ കുറിച്ച് അറിയില്ല എന്നും യമുനാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യം തേടി അഹ്‌ലാവത്ത് കോടതിയെ സമീപിച്ച അതേ ദിവസമാണ് അഭിഭാഷകയെ കാണാതായത്.
2002 ല്‍ അഹ്‌ലാവത് ഐജി ആയിരിക്കുമ്പോഴാണ് താന്‍ പീഡനത്തിനിരയായതെന്ന് അരവിന്ദ് കൌര്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവിനെതിരെ സ്ത്രീധന പീഡന കേസ് നല്‍കാനെത്തുമ്പോഴാണ് അഹ്‌ലാവതിനെ കണ്ടത്. ക്യാമ്പ് ഓഫീസില്‍ വന്ന് കാണണമെന്ന് വാശിപിടിച്ച ഐജി താനുമായി ശാരീകബന്ധം പുലര്‍ത്താന്‍ ശ്രമിച്ചു എന്നും കൌര്‍ തന്റെ പരാതിയില്‍ പറഞ്ഞിരുന്നു.