പിതാവ് മൂക്കും ചുണ്ടും കവിളും കടിച്ചുമുറിച്ച പിഞ്ചുകുഞ്ഞ് മരിച്ചു
ബുധന്‍, 6 ഫെബ്രുവരി 2013 (14:26 IST)
PRO
PRO
പിതാവിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ പിഞ്ചു കുഞ്ഞ് മരണത്തിന് കീഴടങ്ങി. പിതാവ് മൂക്കും ചുണ്ടുകളും കവിളും കടിച്ചുമുറിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് ബുധനാഴ്ച രാവിലെ മരിച്ചത്. രാജസ്ഥാനില്‍ ബിക്കാനീറിനു സമീപം സിയാനയിലുള്ള ബഹാദൂര്‍ സിംഗ് എന്നയാളാണ് സ്വന്തം കുഞ്ഞിനെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന പിതാവിന്റെ ക്രൂരത.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡോക്ടര്‍മാര്‍ കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് നില മെച്ചപ്പെട്ടെങ്കിലും ചൊവ്വാഴ്ചയോടെ വീണ്ടും നില വഷളാവുകയായിരുന്നു.
വ്യാഴാഴ്ച രാത്രി മദ്യലഹരിയിലാണ് ബഹാദൂര്‍ സിംഗ് വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ഭാര്യയുമായി വഴക്കിട്ടു. ഇതിനിടെ ഇയാള്‍ മൂന്ന് വയസ്സുകാരിയായ മൂത്ത മകള്‍ ഭന്‍വാരിയെ തല്ലി. തുടര്‍ന്ന് ഇളയ കുഞ്ഞായ രാധയുടെ മേല്‍ രോഷം തീര്‍ക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍ക്കാരാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ബഹാദൂര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുഞ്ഞിനെ ആക്രമിച്ചു എന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയതിന് ബഹാദൂര്‍ സിംഗ് തന്റെ ഭാര്യയെയും മക്കളെയും വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു.