പിടിവാശി ഫലം കാണുന്നു; യദ്യൂരപ്പ മുഖ്യമന്ത്രിയായേക്കും
ബുധന്‍, 21 മാര്‍ച്ച് 2012 (17:09 IST)
PRO
PRO
ബി ജെ പി നേതാവ് ബി എസ് യദ്യൂരപ്പ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം 24 മണിക്കൂറിനകം ഉണ്ടാകുമെന്നും ഒരു ദൃശ്യമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടക ബിജെപിക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച് ഉഡുപ്പി- ചിക്‌മംഗളൂര്‍ ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തത് ഇന്നാണ്. വിഭാഗീയത ശക്തമാകുന്ന സാഹചര്യത്തില്‍ യദ്യൂരപ്പയെ പിണക്കിയാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ബി ജെ പി നേതൃത്വം തിരിച്ചറിഞ്ഞതിന്റെ സൂചന കൂടിയതാണ് പുതിയ തീരുമാനം എന്ന് അനുമാനിക്കാം.
48 മണിക്കൂറിനുള്ളില്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് യദ്യൂരപ്പ കേന്ദ്ര നേതൃത്വത്തിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി സദാനന്ദ ഗൌഡ ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹത്തോടൊപ്പമുള്ള നേതാക്കളും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ പകുതിയോളം എം എല്‍ എമാരെ കഴിഞ്ഞ ആഴ്ച മുതല്‍ യദ്യൂരപ്പ ഒരു ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
അദ്ദേഹത്തിനെതിരായ അനധികൃത ഖനന കേസില്‍ ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതാണ് യദ്യൂരപ്പയുടെ ഈ പടപ്പുറപ്പാടിന് കാരണം. ഈ കേസില്‍ യദ്യൂരപ്പയ്ക്കെതിരായ ലോകായുക്ത റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2011 ജൂലൈയിലാണ് അദ്ദേഹം രാജിവച്ചത്.
English Summary: In latest developments, BJP leader B S Yeddyurappa is likely to be reinstated as Karnataka chief minister, according to TV reports. The announcement will be made within 24 hours, the news channel reported.