പാക് ചാരസംഘടന ഐ‌എസ്‌ഐ ഫോണ്‍‌വിളിച്ച് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി?

വെള്ളി, 19 ജൂലൈ 2013 (09:11 IST)
PRO
പാകിസ്ഥാന്‍ ചാരന്‍‌മാര്‍ രാഷ്ട്രപതി ഭവന്‍, പ്രതിരോധ മന്ത്രാലയം, ആര്‍മി ഹെഡ്‌ക്വാര്‍ടേഴ്സ് എന്നിവിടങ്ങളില്‍നിന്നും വ്യാജ ഫോണ്‍ കോളിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഐബി റിപ്പോര്‍ട്ട്.

അത്യാധുനിക സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചാണ് പാക് ചാരസംഘടനയായ ഐ‌എസ്‌ഐ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. 301, 2309 എന്നീ നമ്പരുകളില്‍ തുടങ്ങുന്ന വ്യാജ നമ്പരുകള്‍ ഉപയോഗിച്ചാണ് ഈ സോഫ്റ്റ്വെയറിലൂടെ ഇവര്‍ വിളിച്ചത്.

നിര്‍ണായക ഓഫീസുകള്‍ നില്‍ക്കുന്ന റെയ്സീന ഹില്ലിലെ ഫോണ്‍ നമ്പരുകളോടെ സാദൃശ്യം തോന്നുന്നതാണ് ഈ നമ്പരുകളെന്നതും നിര്‍ണായക പ്രതിരോധ രഹസ്യങ്ങള്‍ പുറത്തുപോയിട്ടുണ്ടാവാമെന്ന സംശയവുമുണര്‍ത്തുന്നുവെന്നാണ് സൂചന.



വെബ്ദുനിയ വായിക്കുക