പവാറിന് പ്രധാനമന്ത്രിയാവാം: എസ്പി

ഞായര്‍, 15 ഫെബ്രുവരി 2009 (16:47 IST)
PTI
ശരദ് പവാറിനോ മുലായം സിംഗ് യാദവിനോ പ്രധാനമന്ത്രിയാവാനുള്ള അവസരം ലഭിച്ചാല്‍ ഇരുവരും പരസ്പരം എതിര്‍ക്കുകയില്ല എന്ന് സമാജ്‌വാദി പാര്‍ട്ടി സെക്രട്ടറി അമര്‍ സിംഗ് ഞായറാഴ്ച പറഞ്ഞു. എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അമര്‍.

അതേസമയം, മന്‍‌മോഹന്‍ സിംഗ് ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാവുന്നതില്‍ തന്‍റെ പാര്‍ട്ടിക്ക് എതിര്‍പ്പില്ല എന്ന് കൂട്ടിച്ചേര്‍ക്കാനും അമര്‍സിംഗ് മറന്നില്ല.

ഇപ്പോള്‍ മന്‍‌മോഹന്‍ സിംഗാണ് ഞങ്ങളുടെ നേതാവ്. എന്നാല്‍, മുലായം സിംഗ് യാദവിനോ ശരദ്പവാറിനോ പ്രധാനമന്ത്രിയാവാന്‍ സാഹചര്യം ലഭിച്ചാല്‍ ഞങ്ങള്‍ പരസ്പരം എതിര്‍ക്കില്ല, അമര്‍സിംഗ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ദേശീയ സഖ്യത്തിന് പ്രാമുഖ്യം നല്‍കികൊണ്ട് സംസ്ഥാന തലത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തെ പ്രോത്സാഹിപ്പിക്കാത്ത കോണ്‍ഗ്രസ് നയത്തില്‍ എസ്പിയും എന്‍സിപിയും അതൃപ്തരായിരിക്കുന്ന അവസരത്തിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയതും അമര്‍സിംഗ് ഇത്തരമൊരു പ്രസ്താവന നടത്തിയതും.

വെബ്ദുനിയ വായിക്കുക