പരീക്ഷ എഴുതുന്നതിനിടെ സീലിംഗ് ഫാന്‍ തലയില്‍ വീണു

തിങ്കള്‍, 25 ഫെബ്രുവരി 2013 (17:09 IST)
PRO
PRO
പരീക്ഷ എഴുതുന്നതിനിടെ സീലിംഗ് ഫാന്‍ തലയില്‍ വീണ് വിദ്യാര്‍ഥിയ്ക്ക് പരുക്കേറ്റു. വടക്കന്‍ കൊല്‍ക്കത്തയിലാണ് സംഭവം. മധ്യമിക് ബോര്‍ഡ് പരീക്ഷയുടെ ആദ്യ ദിവസമാണ് അപകടം.

ഷാം മൊയീനുദ്ദീന്‍ എന്ന വിദ്യാര്‍ഥിയുടെ തലയില്‍ ആണ് ഫാന്‍ വീണത്. വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. തലയില്‍ നാല് തുന്നല്‍ വേണ്ടിവന്നു.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക