രാജ്യത്താകമാനം വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 19,000 പേര്‍ക്ക് പന്നിപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഗുജറാത്തിലും രാജസ്ഥാനിലുമാണ്. മധ്യപ്രദശില്‍ 153 പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പനി സ്ഥിരീകരിക്കുകയും ചെയ്തു.
മഹാരാഷ്‌ട്ര, ഡല്‍ഹി, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും വലിയ തോതിലാണ്പനി പടരുന്നത്. പന്നിപ്പനി സ്ഥിരീകരിക്കാനാവശ്യമായ ലബോറട്ടികളുടെ അഭാവവും കാലാവസ്ഥ വ്യതിയാനവും രാജ്യത്ത് വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ട്.
എച്ച് 1 എന്‍ 1 പനിയുടെ വ്യാപനം തടയാന്‍ ചില സംസ്ഥാനങ്ങളില്‍ 144ഉം പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചിലധികം പേര്‍ കൂടി നില്‍ക്കരുതെന്ന കര്‍ശന നിര്‍ദശവും ഇവിടങ്ങളില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ പി നഡ്ഡ പറഞ്ഞു.