കോടതി കുറ്റവിമുക്തയാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ കരുത്തോടെ ആയിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയലളിത തിരിച്ചെത്തുക. ജയലളിത മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയാല്‍ ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അമ്മയുടെ തിരിച്ചുവരവില്‍ തമിഴ്നാട്ടില്‍ എങ്ങും ആഹ്ലാദപ്രകടനം നടത്തുകയാണ്.