പത്തുവര്‍ഷത്തിനിടയില്‍ യു പിയില്‍ വധശിക്ഷക്ക് വിധിച്ചത് 370 പേരെ

വെള്ളി, 15 ഫെബ്രുവരി 2013 (12:11 IST)
PRO
PRO
പത്തുവര്‍ഷത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ 370 പേരെ വധശിക്ഷയ്ക്ക് വിധിച്ചതായി നാഷണല്‍ ക്രൈംസ് റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് ഉദ്ധരിച്ച് ഏഷ്യന്‍ സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ റിപ്പോര്‍ട്ട്. 2001-2011 കാലയളവില്‍ ഇന്ത്യയില്‍ 1455 കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഹാറും മഹാരാഷ്ട്രയുമാണ് രണ്ടും മൂന്നും സ്ഥാ‍നത്ത്. ബിഹാറില്‍ 132 പേരെയുംമഹാരാഷ്ട്രയില്‍ 125 പേരെയുമാണ് ഈ കാലയളവില്‍ വധശിക്ഷയ്ക്ക് വിധിച്ചിട്ടുള്ളത്. 95 പേരെ വീതം വധശിക്ഷയ്ക്ക് വിധിച്ച കര്‍ണാടകയും തമിഴ്നാടുമാണ് നാലാം സ്ഥാനത്ത്.

മധ്യപ്രദേശ് 87, ജാര്‍ഖണ്ഡ് 81, പശ്ചിമബംഗാള്‍ 79 എന്നിങ്ങനെ പോകുന്നു കണക്ക്. കേരളത്തില്‍ ഇക്കാലയളവില്‍ 34 പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഗോവയില്‍ ഒരാള്‍ക്ക് വധശിക്ഷ നല്‍കി.

അതേസമയം, അരുണാചല്‍പ്രദേശ്, മിസോറാം, നാഗാലന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര നാഗര്‍ഹവേലി, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ഒരാളെപ്പോലും വധശിക്ഷയ്ക്ക് വിധിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക