നൈജീരിയക്കാരനെ കൊന്ന കേസില്‍ ഒരാളെക്കൂടി അറസ്റ്റുചെയ്തു

തിങ്കള്‍, 11 നവം‌ബര്‍ 2013 (15:09 IST)
PRO
ഗോവയില്‍ നൈജീരിയക്കാരനെ കൊന്ന കേസില്‍ പൊലീസ് ഒരാളെക്കൂടി അറസ്റ്റുചെയ്തു. അസാഗോവ ഗ്രാമത്തില്‍നിന്ന് പ്രവീണ്‍ മനോഹര്‍ മന്‍ഡ്രേക്കറെയാണ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഒക്ടോബര്‍ 30-നാണ് നൈജീരിയന്‍ സ്വദേശിയായ ഒബോഡോ ഉസോമ സിമിയണ്‍ കൊലചെയ്യപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് 200-ഓളം നൈജീരിയക്കാര്‍ ദേശീയപാത ഉപരോധിക്കുകയും പ്രദേശവാസികളോട് ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

നൈജീരിയക്കാര്‍ മയക്കുമരുന്നുവ്യാപാരത്തിലേര്‍പ്പെടുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ഇവര്‍ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. എട്ടംഗ കൊലപാതകസംഘത്തിന്റെ തലവനാണ് പ്രവീണെന്ന് പോലീസ് സൂപ്രണ്ട് പ്രിയങ്ക കശ്യപ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക