നുഴഞ്ഞുകയറിയ പാകിസ്ഥാന് തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വെടിവെച്ച് തുരത്തി. ജമ്മുവിലെ കുപ്വാര ജില്ലയിലാണ് നുഴഞ്ഞുകയറ്റം നടന്നത്.
കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖാ പ്രദേശത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരെ സൈന്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യത്തിനെതിരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
പ്രത്യാക്രമണത്തില്‍ ഭീകരര്‍ക്ക് പരുക്കേല്‍ക്കുകയും തിരിച്ച് പാകിസ്ഥാനിലേക്ക് ഓടിപ്പോവുകയുമാണ് ചെയ്തതെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു.