നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വോട്ട് ചെയ്തതിന് ഭാര്യയെ മൊഴി ചൊല്ലി

ശനി, 16 ഏപ്രില്‍ 2016 (18:47 IST)
നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വോട്ട് ചെയ്തതിന് ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലി. അസമിലെ സോനിത്പൂർ ജില്ലയിലാണ് സംഭവം നടന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഗ്രാമവാസികള്‍ മുഴുവൻ കോൺഗ്രസിന് വോട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ യുവതി വോട്ട് ചെയ്തത് ബി ജെപിക്കായിരുന്നു. വോട്ട് ചെയ്ത ശേഷം യുവതി ഇക്കാര്യം ഭർത്താവിനോട് പറയുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ ഭർത്താവ് 10 വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ യുവതി തയ്യാറായിട്ടില്ല. 
 
അതേസമയം, വിവാഹമോചനം നടന്നത് വോട്ട് ചെയ്തതുമായി ബന്ധപ്പെട്ടല്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണെന്നും ഗ്രാമവാസികൾ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക