നിയന്ത്രണരേഖയില്‍ വീണ്ടും ചൈനീസ് കടന്നുകയറ്റം

തിങ്കള്‍, 23 ഡിസം‌ബര്‍ 2013 (10:54 IST)
PTI
PTI
ഇന്ത്യന്‍ അധീനതയിലുള്ള പ്രദേശത്തേക്ക് വീണ്ടും ചൈനീസ് കടന്നുകയറ്റം. ലഡാക്കിലെ ചെപ്‌സി മേഖലയിലാണ് ചൈനീസ് സൈനികര്‍ നിയന്ത്രണരേഖ ലംഘിച്ച് നുഴഞ്ഞുകയറിയതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഴ്ച നിയന്ത്രണരേഖ ലംഘിച്ച പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സൈനികര്‍ ലഡാക്കില്‍ പത്തോളം ടെന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ സൈനികര്‍ തിരിച്ചുപോയി എന്നും പോയില്ല എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യന്‍ ആര്‍മിയുടെ പ്രതികരണം. ഇരുരാജ്യങ്ങളുടേയും ഫ്ളാഗ് മീറ്റ് ശനിയാഴ്ച നടന്നിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ചൈന നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ അധീനതയിലുള്ള പ്രദേശത്ത് ദിവസങ്ങളോളം തമ്പടിച്ചിരുന്നു. ദലൗത് ബേഗ് ഓള്‍ഡി മേഖലയില്‍ 19 കിലോമീറ്ററോളം ഉള്ളിലായാണ് ഇവര്‍ തമ്പടിച്ചത്. അമ്പതോളം വരുന്ന ചൈനീസ് സൈനികരെ പല തവണ ഫ്ലാറ്റ് മീറ്റ് നടത്തിയ ശേഷമാണ് ഇന്ത്യ തുരത്തിയത്.

വെബ്ദുനിയ വായിക്കുക