നിതീഷ് കാട്ടാര വധം: ജീവപര്യന്തം ശിക്ഷയെ പിന്തുണച്ച് ഹൈക്കോടതി
ബുധന്‍, 2 ഏപ്രില്‍ 2014 (13:10 IST)
PRO
നിതീഷ് കാട്ടാരാ കൊലപാതകക്കേസിലെ പ്രതികളായ മൂന്നുപേര്‍ക്ക് പുനര്‍വിചാരണ നടത്തണമെന്ന ഹര്‍ജി ഡെല്‍ഹി ഹൈക്കോടതി തള്ളി. വിചരണക്കോടതി പ്രതികള്‍ക്ക് വിധിച്ച ജീവപര്യന്തം തടവിനെ പിന്തുണയ്ക്കുകയാണ് സുപ്രീം കോടതി ചെയ്തത്.
പ്രതികള്‍ നടത്തിയത്‍ ദുരഭിമാനക്കൊലയാണെന്നും ഇവര്‍ക്ക് പുനര്‍ വിചരണ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. 2002ല്‍ നടന്ന കൊലപതകത്തില്‍ പ്രതികളായ വികാസ്, വിശാല്‍ യാദവ്, സുഖ്‌ദേവ് പെഹെല്‍വന്‍ എന്നിവര്‍ കുറ്റം സമ്മതിച്ചത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി. പ്രതികളില്‍ വികാസും വിശാലും രാഷ്ട്രീയക്കാരനായ ഡി പി യാദവിന്റെ മകനും സഹോദരി പുത്രനുമാണ്.
എന്നാല്‍ കൊല്ലപ്പെട്ട നിതീഷ് കാട്ടാരയുടെ അമ്മ നീലം കാട്ടാര ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തു. പ്രതികള്‍ സുപ്രീം കോടതിയില്‍ വിധിക്കെതിരെ അപ്പീല്‍ പോകില്ലെയെന്നാണ് അവര്‍ ചോദിക്കുന്നത്.
പ്രതികള്‍ വിചാരണക്കോടതിയുടെ നിരീക്ഷണത്തെയാണ് ഹര്‍ജിയിലൂടെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. ഹൈക്കോടതിയില്‍ അഞ്ചുതവണയാണ് ഇതിനെപ്പറ്റി വാദം നടന്നത്. വാദങ്ങളില്‍ മൂന്നെണ്ണം പ്രതിഭാഗത്തിന്റെയും രണ്ടെണ്ണം നീലം കട്ടാരയുടേതും ആയിരുന്നു.
തങ്ങളുടെ സഹോദരിയായ ഭരതിയാദവും നിതീഷ് കാട്ടാരയും തമ്മിലുള്ള ബന്ധത്തെ ഇവര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് വികാസും വിശാലും ചേര്‍ന്ന് 2002 ഫെബ്രുവരി 17 ന് രാത്രി കാട്ടരയെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നുവെന്നണ് പ്രോസിക്യൂഷന്‍ കേസ്.
നിതീഷ് കാട്ടരയുടെ അമ്മയുടെയും പ്രോസിക്യൂഷന്റെയും അപ്പീലുകള്‍ വെവ്വേറെയായി പരിഗണിച്ച് 2013 മെയ് 24 ന് വാദം കേള്‍ക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥന്റെ മകനായ കാട്ടാരയും മുന്‍ എംപി ഡി പി യാദവിന്റെ മകളായ ഭാരതിയും തമ്മിലുള്ള പ്രണയം കുടുംബാംഗങ്ങള്‍ എതിര്‍ത്തിട്ടും വകവയ്കാത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാനാണ് തന്റെ പരിശ്രമമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പ്രതികളുടെ വിചാരണ നിയമമനുസരിച്ചല്ല നടന്നതെന്ന് വികാസിന്റെയും വിശാലിന്റെയും അഭിഭഷകനായ രാം ജഠ്മലാനി പറഞ്ഞു.