നായയെ ബൈക്കിന് പിന്നില്‍ കെട്ടിയിട്ട് അമിത വേഗതയില്‍ വാഹനം ഓടിച്ച് യുവാക്കളുടെ ക്രൂര വിനോദം- വീഡിയോ

തിങ്കള്‍, 13 ജൂണ്‍ 2016 (14:39 IST)
തെരുവുനായയെ ബൈക്കിന് പിന്നില്‍ കെട്ടിയിട്ട് അമിത വേഗതയില്‍ വാഹനം ഓടിച്ച യുവാക്കള്‍ അറസ്റ്റില്‍. അമിത വേഗതയില്‍ നായയെ കെട്ടി വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ട് വഴിയാത്രക്കാര്‍ ഇടപെട്ടാണ് നായയെ രക്ഷപ്പെടുത്തിയത്. ഗുജറാത്തിലെ വഡോദരയിലാണ് ഈ സംഭവം നടന്നത്. 
 
വഡോദരയിലെ സാമ സാവ്‌ലി റോഡിലായിരുന്നു സംഭവം നടന്നത്. ഒരു രസത്തിന് വേണ്ടിയായിരുന്നു നായയെ ഇത്തരത്തില്‍ ബൈക്കില്‍ കെട്ടി വലിച്ചതെന്നാണ് യുവാക്കള്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് യുവാക്കള്‍ തന്നെ നായയെ ആശുപത്രിയിലെത്തിക്കുകയും നായയുടെ മുറിവുകള്‍ മരുന്നുവെച്ചു കെട്ടുകയും ചെയ്യുകയായിരുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക