നഴ്സുമാരുടെ മോചനത്തിനു ഇന്ത്യ വിദേശരാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു
ഐഎസ്ഐഎസ് വിമതരുടെ പിടിയിലായ മലയാളി നഴ്‌സുമാരെ മോചിപ്പിക്കാനായി ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു
ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ മന്ത്രിമാരുമായാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സംസാരിച്ചത്. ഒമാന്‍, ജോര്‍ദാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുമായും വിദേശകര്യ മന്ത്രാലയം ചര്‍ച്ച നടത്തി, നഴ്സുമാരെ മോചിപ്പിക്കാന്‍ ഇന്ത്യ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായവും തേടിയിട്ടുണ്ട്
മൊസൂളിലെ അല്‍ജിഹാരി ആശുപത്രിക്ക് സമീപമുള്ള പഴയ കെട്ടിടത്തിലേക്കാണ് നഴ്‌സുമാരെ മാറ്റിയിട്ടുള്ളതെന്നാണ് കരുതപ്പെടുന്നത്, വിമതര്‍ നഴ്സുമാരോട് മാന്യമായാണ് പെരുമാറിയതെന്നും മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.