നഴ്സിനെ സഹപ്രവര്‍ത്തകര്‍ കൂട്ടമാനഭംഗം ചെയ്തു

വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (10:13 IST)
PRO
ജയ്പ്പൂരില്‍ സ്വകാര്യ ഹോസ്പിറ്റലിലെ ജീവനക്കാരിയായ നഴ്സിനെ സഹപ്രവര്‍ത്തകരായ 5 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ജയ്പ്പൂരിലെ ഹോസ്പിറ്റലില്‍ വച്ചായിരുന്നു കൂട്ടമാനഭംഗം നടന്നത്.

ഹോസ്പിറ്റലിലെ ജീവനക്കാരനായ ചിത്രമാര്‍ കുമാവത് തന്നെ ഹോസ്പിറ്റലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് പീഡനത്തിനിരയായ നഴ്സ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഇയാളൊടൊപ്പം സുഹൃത്തുക്കളായ മറ്റ് നാല് പേരും തന്നെ പീഡിപ്പിച്ചറ്റായി നഴ്സ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കുറ്റാരോപിതാരക്കപ്പെട്ടവരെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നും സംഭവം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. നഴ്സിനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ മാനഭംഗം നടന്നതായി തെളിഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക